മികച്ച ബ്രാൻഡ് പരസ്യത്തിനു ള്ള പൂവച്ചൽ ഖാദർ അവാർഡ് മിൽമയ്ക്ക് 

Monday 23 June 2025 1:34 AM IST

തിരുവനന്തപുരം: കവിയും ഗാ നരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള അവാർഡ് മിൽമയ്ക്ക് ലഭിച്ചു. 2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യചിത്രമാണ് മിൽമയെ പുരസ്കാരത്തിന് അർഹമാക്കിയത്. കെവിൻസ് ഡ്രീംസ് ആണ് പരസ്യചിത്രം നിർമ്മിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന പൂവച്ചൽ ഖാദർ സിനിമാ-ടെലിവിഷൻ-മാദ്ധ്യമ അവാർഡ് ചടങ്ങിൽ മിൽമ മാർക്കറ്റിംഗ് കൺസൾട്ടന്റ് ശ്രീജിത്ത് നായർ സംഗീതജ്ഞനായ കാവാലം ശ്രീകുമാറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സിനിമാ സംവിധായകനും നിർമ്മാതാവുമായ എം. രഞ്ജിത്ത്, സിനിമാ താരങ്ങളായ മാലാ പാർവതി, സുധീർ കരമന തുടങ്ങിയവർ പങ്കെടുത്തു.