ഒമ്പത് വർഷം: പിടിച്ചത് 631.78 കോടിയുടെ ലഹരി

Monday 23 June 2025 12:00 AM IST

കൊച്ചി: ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 631.78 കോടിയുടെ ലഹരി മരുന്ന്. 57,855 പേർ അറസ്റ്റിലായി. 2016 മുതൽ മയക്കുമരുന്നിനെതിരെ സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് കേസുകൾ കൂടിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2011-16ൽ 3,809 കിലോ കഞ്ചാവും 30 കിലോ ഹാഷിഷും മാത്രമാണ് പിടികൂടിയത്. ഇക്കാലത്ത് എം.ഡി.എം.എ കേസുകളില്ല. 4,578 പേരാണ് അറസ്റ്റിലായത്.

വിവരാവകാശ പ്രവർത്തകനായ എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്ക്. 2016 ജൂൺ മുതൽ 2021 മേയ് വരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 73.75 കോടിയുടെ 12,291.864 കിലോ കഞ്ചാവും 172.34 കോടിയുടെ 1,72,342.66 ഗ്രാം ഹാഷിഷും, 131.19 കോടിയുടെ 32,798.77 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

2021 മേയ് മുതൽ 2025 ഏപ്രിൽ വരെ 89.49 കോടിയുടെ 14,916 കിലോ കഞ്ചാവും, 62.83 കോടിയുടെ 62,832 ഗ്രാം ഹാഷിഷും 102.17 കോടിയുടെ 25,544 ഗ്രാം ഹാഷിഷും പിടികൂടി.

 എം.ഡി.എം.എയിൽ മുന്നിൽ എറണാകുളം

2021 മേയ് മുതൽ 2025 ഏപ്രിൽ വരെ എറണാകുളത്താണ് ഏറ്റവുമധികം എം.ഡി.എം.എ പിടിച്ചെടുത്തത്- 9,715ഗ്രാം. ഹാഷിഷ് പിടിത്തത്തിൽ മുന്നിൽ പാലക്കാടാണ്- 21,238 ഗ്രാം. കഞ്ചാവ് കേസിൽ പാലക്കാടും (4,900കിലോ) മലപ്പുറവുമാണ് (2,141 കിലോ) മുന്നിൽ.

പിടിച്ചെടുത്ത ലഹരിയും മൂല്യവും (രൂപയിൽ)

(2016 ജൂൺ.............2021 മേയ്)

കഞ്ചാവ്..............73,75,11,840

ഹാഷിഷ്..............172,34,26,600

എം.ഡി.എം.എ...131,19,350,80

 ആകെ..................377,28,73,520

(2021 മേയ് ........2025 ഏപ്രിൽ)

കഞ്ചാവ്................ 89,49,36,513

ഹാഷിഷ്..................62,83,21,834

എം.ഡി.എം.എ.....102,17,60,761

 ആകെ....................254,50,19,108

ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​യാ​ൾ​ക്ക് ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ൻ​തോ​തി​ൽ​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​ഇ​ടു​ക്കി​ ​കൊ​ന്ന​ത്ത​റ​ ​കൂ​നം​മാ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​അ​ജി​ ​ശ്രീ​ധ​ര​ന് ​കോ​ട​തി​ 12​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷി​ച്ചു.​ ​പി​ഴ​ ​ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ആ​റ് ​മാ​സം​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ ​ര​ണ്ടാം​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​ആ​ർ.​ ​രാ​ജേ​ഷാ​ണ് ​ശി​ക്ഷി​ച്ച​ത്. പേ​ട്ട​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ഒ​ന്നാം​ ​പ്ലാ​റ്റ്ഫോ​മി​ൽ​ ​നി​ന്നാ​ണ് ​ട്രോ​ളി​ ​ബാ​ഗി​ൽ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 29.75​ ​കി​ലോ​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​പേ​ട്ട​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​അ​ഡി​ഷ​ണ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കെ.​ ​എ​ൽ.​ ​ഹാ​രീ​ഷ് ​കു​മാ​ർ​ ​ഹാ​ജ​രാ​യി.

ഷീ​ല​യു​ടെ​ ​ബാ​ഗി​ൽ​ ​വ്യാ​ജ​സ്റ്റാ​മ്പ് ​വ​ച്ച​ത് ​താ​നെ​ന്ന് ​ലി​വിയ

തൃ​ശൂ​ർ​:​ ​ചാ​ല​ക്കു​ടി​യി​ലെ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ഉ​ട​മ​ ​ഷീ​ല​ ​സ​ണ്ണി​യു​ടെ​ ​ബാ​ഗി​ൽ​ ​വ്യാ​ജ​ ​ല​ഹ​രി​ ​സ്റ്റാ​മ്പ് ​വ​ച്ച് ​കു​ടു​ക്കി​യ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ലി​വി​യ​ ​ജോ​സി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ൽ​ ​നി​ന്നും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ത് ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ.​ ​ഷീ​ല​യോ​ടു​ള്ള​ ​വൈ​രാ​ഗ്യം​ ​മൂ​ലം​ ​താ​നാ​ണ് ​ല​ഹ​രി​ ​സ്റ്റാ​മ്പ് ​വ​ച്ച​തെ​ന്ന് ​ലി​വി​യ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​കു​ടും​ബ​ ​ത​ർ​ക്ക​വും​ ​സാ​മ്പ​ത്തി​ക​ ​ത​ർ​ക്ക​വു​മാ​ണ​ത്രേ​ ​പ്രേ​ര​ണ​യാ​യ​ത്.​ ​ഷീ​ല​ ​സ​ണ്ണി​യു​ടെ​ ​മ​ക​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​സ​ഹോ​ദ​രി​യാ​ണ് ​ലി​വി​യ​ ​ജോ​സ്. യ​ഥാ​ർ​ത്ഥ​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പെ​ന്ന​ ​ധാ​ര​ണ​യി​ലാ​ണ് ​ഷീ​ല​യു​ടെ​ ​ബാ​ഗി​ൽ​ ​വ്യാ​ജ​ ​സ്റ്റാ​മ്പ് ​വ​ച്ച​തെ​ന്നാ​ണ് ​ലി​വി​യ​ ​പ​റ​ഞ്ഞ​ത്.​ ​ഇ​തി​ന്റെവ്യ​ക്ത​ത​യ്ക്കാ​യി​ ​വി​യ്യൂ​ർ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​തി​ ​നാ​രാ​യ​ണ​ദാ​സി​ൽ​ ​നി​ന്നും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​മൊ​ഴി​യെ​ടു​ക്കും.​ ​നാ​രാ​യ​ണ​ദാ​സി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​കി​ട്ടാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​മെ​ന്നും​ ​അ​റി​യു​ന്നു.​ ​ലി​വി​യ​യെ​ ​ര​ണ്ടു​ദി​വ​സം​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​കി​ട്ടി​യെ​ങ്കി​ലും​ ​നാ​രാ​യ​ണ​ദാ​സി​ന്റെ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​കോ​ട​തി​ ​നി​ര​സി​ച്ചി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പൊ​ലീ​സ് ​അ​പേ​ക്ഷ​ ​ന​ൽ​കാ​നി​രി​ക്കു​ന്ന​ത്.