ആദരിച്ചു
Monday 23 June 2025 1:38 AM IST
മുതലമട: ടാറ്റ ബിൽഡിംഗ് ഇന്ത്യാ സ്‌കൂളിന്റെ ഉപന്യാസ രചന മത്സരത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ആർ.കാർത്തികയെ ബി.ജെ.പി മുതലമട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് ആർ.കാർത്തിക മെഡലും സാക്ഷ്യപത്രവും സ്വീകരിച്ചത്. മുതലമട കാടംകുർശ്ശി സ്വദേശികളായ രവി-വിലാസിനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകളാണ് കാർത്തിക. ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉപഹാരം നൽകി. തുടർന്ന് പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളേയും ആദരിച്ചു. മണ്ഡലം സെക്രട്ടറി ആർ.രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് എ.വിജയകുമാരൻ, ജന.സെക്രട്ടറി ബി.മോഹനൻ, സെക്രട്ടറി കെ.ശിവദാസൻ, രാധമണി ടീച്ചർ, ബൂത്ത് പ്രസിഡന്റ് കെ.സുരേഷ്, എ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.