യോഗ, സംഗീത ദിനാചരണം
Monday 23 June 2025 12:39 AM IST
കടമ്പഴിപ്പുറം: സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ, സംഗീത ദിനാചരണം നടന്നു. നാടൻപാട്ട് കലാകാരനും ഫോക്‌ലാർ അവാർഡ് ജേതാവുമായ ഉണ്ണി ഗ്രാമകല ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് വിമൽ ഗോപുരം അദ്ധ്യക്ഷനായി. യോഗാചാര്യനായ രാമകൃഷ്ണനെയും, ഉണ്ണിഗ്രാമ കലയെയും പൊന്നാടയണിയിച്ചു ആദരിച്ചു. ദേവഗാന്ധാരം സംഗീത ഗ്രൂപ്പിന്റെ ഗാനമേളയും രാമകൃഷ്ണന്റെ നേതൃത്വത്തിൽ യോഗ ക്ലാസും എന്നിവ നടന്നു. ട്രഷറർ സി.നാരായണൻ, പി.ബാലകൃഷ്ണൻ, പി.വേണു, ഉത്തമൻ, വി.ബാലസുബ്രഹ്മണ്യൻ, ഒ.വാസുദേവൻ, എം.എ.മനോജ്, മണികണ്ഠൻ, കൃഷ്ണ എസ്.ഗുപ്ത, സരിത ഗുപ്ത, ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.