പി.എൻ.പണിക്കരെ അനുസ്മരിച്ചു

Monday 23 June 2025 1:41 AM IST

കുളപ്പുള്ളി: കാരക്കാട് ഫ്രൻഡ്സ് ലൈബ്രറി വായനാദിനാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. അക്ഷരദീപവും തെളിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു. പി.കെ.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, കെ.രാധാകൃഷ്ണൻ, ഫ്രൻസ് ലൈബ്രററി സെക്രട്ടറി സി.ബിജു, എ.പി.മധു എന്നിവർ സംസാരിച്ചു. ചിൽഡ്രൻസ് ക്ലബ്ബ് അംഗങ്ങളുടേയും വനിതാവേദി അംഗങ്ങളുടേയും അക്ഷര ഗാനാലാപനവും നടന്നു.