സം​ഗീ​ത​ ​നി​ശ​യും​ ​ആ​ദ​ര​വും​

Monday 23 June 2025 12:01 AM IST
ലോകസംഗീത ദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി നടത്തിയ സംഗീതനിശയും പ്രതിഭകളെ ആദരിക്കൻ ചടങ്ങും ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: വേദനിക്കുന്ന മനസ്സുകളിൽ സാന്ത്വനമേകാൻ സംഗീതത്തിന് കഴിയുമെന്ന് ഗാനര ചയിതാവ് രമേശ് കാവിൽ പറഞ്ഞു. സംഗീത ദിനത്തിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സംഗീത നിശയും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സംഗീത രംഗത്തെ പ്രതിഭകളായ എം.പി.ശിവാനന്ദൻ ഭാഗവതർ, മേപ്പയൂർ ബാലൻ, ആർ.കെ.മാധവൻ നായർ, സത്യൻ മേപ്പയൂർ, രതീഷ് മേപ്പയൂർ, ഷാജി കീഴ്പയൂർ, എം.പി.രാജേന്ദ്രൻ, മുരളി നാദം, പി.ടി.പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ഡി.സി.സി നിർവാഹക സമിതി അംഗം കെ.പി.വേണുഗോപാൽ, പറമ്പാട്ട് സുധാകരൻ, സുധാകരൻ പുതുകുളങ്ങര, സി.എം.ബാബു, സത്യൻ വിളയാട്ടൂർ എന്നിവർ പ്രസംഗിച്ചു. സംഗീത നിശയും നടന്നു.