ജി.ശങ്കരപ്പിള്ള അനുസ്മരണം
Monday 23 June 2025 12:15 AM IST
പഴകുളം: പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാല യിൽ വായനപക്ഷചരണത്തിന്റെ ഭാഗമായി നാടകകൃത്ത് ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വിനോദ മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് പി സി ആന്റണി, ചിത്രജാതൻ, എൽ.ഷിംന എന്നിവർ പ്രസംഗിച്ചു. റെയിൽ പാലങ്ങൾ എന്ന നാടകം ബാല വനിതാവേദി അംഗങ്ങൾ അഭിനയ രൂപേണ വായിച്ചു അവതരിപ്പിച്ചു.