പി.എൻ.പണിക്കർ അനുസ്മരണം
Monday 23 June 2025 12:16 AM IST
പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായന പക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ്കുമാർ അദ്ധ്യക്ഷതവഹിച്ചു. പി.എൻ.പണിക്കർ അനുസ്മരണം പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ നടത്തി. നിരൂപകൻ അനിൽ സി. പള്ളിക്കൽ, പന്തളം തങ്കച്ചൻ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എൻ.പ്രദീപ്കുമാർ, വിശോഭനകുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.ശിവൻ കുട്ടി സ്വാഗതവും എം.കെ.മുരളീധരൻ നന്ദിയും പറഞ്ഞു.