പുഷ്പാർച്ചന നടത്തി

Monday 23 June 2025 12:19 AM IST

പത്തനംതിട്ട : ഭാരതാംബയോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള അവഹേളനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാഅധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ അനിൽ നെടുമ്പള്ളിൽ, ഷൈൻ ജി.കുറുപ്പ്, ഗോപാലകൃഷ്ണൻ കർത്ത, റോയി മാത്യു, നിധിൻ ശിവ, രൂപേഷ് അടൂർ , വിജയകുമാർ മൈലപ്ര, എം.എസ്.മുരളി, ചന്ദ്രലേഖ ,മണ്ഡലം പ്രസിഡന്റുമാരായ അനീഷ് റാന്നി, സിനു എസ്.പണിക്കർ, രഞ്ജിത്ത് മലയാലപ്പുഴ, പി.എസ്.പ്രകാശ്, കെ.സി.മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.