വല്ലന വാർഡിൽ ഗ്രാമസഭ 

Monday 23 June 2025 12:24 AM IST

ആറന്മുള: ഗ്രാമപഞ്ചായത്ത് 13ാം വാർഡ് ഗ്രാമസഭ വല്ലന എസ്.എൻ.ഡി.പി പ്രാർത്ഥന ഹാളിൽ നടന്നു. വാർഡ് മെമ്പർ ശരൺ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും സംബന്ധിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കനീഷ് ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് പ്രതിനിധി അരുൺ മോഹൻ, സി.ഡി.എസ് ചെയർപേഴ്സൺ യു.പ്രഭ, ഗ്രന്ഥശാല പ്രസിഡന്റ് പി.സി.രാജൻ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അരുൺ.കെ.ബി, എസ്.വി.ശ്രീകുമാർ, മെഹലലാ റാവുത്തർ എന്നിവർ പ്രസംഗിച്ചു.