സി.ജി.ദിനേശ് അനുസ്മരണം

Monday 23 June 2025 12:25 AM IST

പ്രമാടം : സി.പി.എം നേതൃത്വത്തിൽ സി.ജി.ദിനേശിന്റെ ആറാമത് അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു പതാക ഉയർത്തി. സമ്മേളനം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജെ.അജയകുമാർ ചികിത്സാ സഹായവിതരണം നിർവഹിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പി.എസ്.കൃഷ്ണകുമാർ, കെ.ആർ.ജയൻ, വർഗീസ് ബേബി, കെ.ശ്രീകുമാർ, പി.ജി.പുഷ്പരാജൻ, എ.പത്മകുമാർ, എൻ.സജികുമാർ, മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ, കെ.എം.മോഹനൻ എന്നിവർ പ്രസംഗിച്ചു.