വായന പക്ഷാചരണ ഉദ്ഘാടനം
Monday 23 June 2025 12:25 AM IST
പള്ളിക്കൽ : വായന പക്ഷാചരണത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തോട്ടുവ ഗവൺമെന്റ് എൽ.പി.എസിൽ വായന പക്ഷാചരണം ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായന പക്ഷാചരണം റിട്ടേർഡ് ഹെഡ് മാസ്റ്റർ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് വനിതാവേദി ട്രഷറർ ചിന്നു വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീതാദേവി.ആർ മുഖ്യപ്രഭാഷണം നടത്തി. രേഷ്മ കൃഷ്ണൻ, ലുബിന.എസ്, സീമ മോഹൻ, സൗമ്യ.കെ.എസ്, നിഷ.ജി, നിഷ.കെ.ജെ, ഷാനിമോൾ.എം, ഷമീന.എ എന്നിവർ സംസാരിച്ചു.