തെരുവ് വിളക്ക് സ്ഥാപിച്ചു
Monday 23 June 2025 12:27 AM IST
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകളുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, അംഗങ്ങളായ അരുൺ അനിരുദ്ധൻ, ശ്യാരി.ടി.എസ്, അജിത റാണി, രാജം ടീച്ചർ, സെക്രട്ടറി എൻ.സുനിൽകുമാർ, രാഷ്ട്രീയസാമൂഹിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.