ഭാ​ര​താം​ബ​​ പോരിൽ തെ​രു​വുയുദ്ധം

Monday 23 June 2025 12:13 AM IST

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള വിവാദം വിദ്യാർത്ഥി, യുവജന വിഭാഗങ്ങൾ ഏറ്റുപിടിച്ചതോടെ സംസ്ഥാനത്തെമ്പാടും സംഘർഷ സ്ഥിതി. ഗവർണറെ എതിർത്ത് സി.പി.എമ്മിന്റെയും, മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പിയുടെയും യുവജന, വിദ്യാർത്ഥി സംഘടനകളാണ് തെരുവിലിറങ്ങിയത്..

ഇന്നലെ വൈകിട്ട് തിരുമലയിൽ മന്ത്രി ശിവൻകുട്ടിക്കു നേർക്ക് എ.ബി.വി.പി പ്രവർത്തകർ കരിങ്കൊടി കാട്ടി . സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മന്ത്രി ശിവൻകുട്ടിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയെ ശനിയാഴ്ച രാത്രി തമ്പാനൂരിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് എ.ബി.വി.പി

വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച മന്ത്രി ശിവൻകുട്ടിക്കെതിരെ കോഴിക്കോട്ട് കരിങ്കൊടി കാട്ടിയ എ.ബി.വി.പി പ്രവർത്തകരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐക്കാർ തെരുവിൽ നേരിട്ടത് വലിയ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. വെള്ളിയാഴ്ച രാജ്ഭവന് മുന്നിൽ എസ്.എഫ്.ഐക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രി ശിവൻകുട്ടിക്കെതിരെ ഇന്നലെ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രൂക്ഷമായ ഭാഷയിലാണ് വിമർശനമുയർത്തിയത്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും ശിവൻകുട്ടി പഴയ സി.ഐ.ടി.യു ഗുണ്ടയല്ല, വിദ്യാഭ്യാസ മന്ത്രിയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

ഭാരതാംബ ചിത്രത്തിന്റെ പേരിൽ പരിസ്ഥിതി ദിനത്തിൽ മന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പുരസ്കാർ ദാന ചടങ്ങ് ബഹിഷ്കരിച്ചത്.മന്ത്രി പ്രസാദിന്റെ നടപടിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ശിവൻകുട്ടിയുടെ ബഹിഷ്കരണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ശരി വച്ചതോടെയാണ് ഭാരതാംബ വിവാദത്തിന് കൂടുതൽ രാഷ്ട്രീയ നിറം കൈ വന്നത്.

അന്താരാഷ്ട്ര യോഗ ദിനത്തിൽ മാളയിൽ എൻ.എസ്.എസ് കരയോഗം പരിപാടിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച കരയോഗാംഗത്തെ ഭാരവാഹികൾ തടയുകയും പരിപാടിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന പ്രവർത്തകരെ അടിച്ചമർത്താനാണു ഭാവമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിവുള്ള പ്രസ്ഥാനമാണെന്നു സിപിഎം ഓർക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്.

ദേ​ശീ​യ​ ​പ​താ​ക​യി​ലെ ത്രി​വ​ർ​ണ​നി​റം​ ​മാ​റ്റാ​നാ​വി​ല്ല​ ​ : സ​ണ്ണി​ ​ജോ​സ​ഫ്

കോ​ഴി​ക്കോ​ട്:​ ​ദേ​ശീ​യ​പ​താ​ക​ ​ജ​ന​ങ്ങ​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ക​ല​ർ​ന്ന​താ​ണെ​ന്നും​ ​അ​തി​ലെ​ ​ത്രി​വ​ർ​ണ​ ​നി​റം​ ​രാ​ജ്യ​ത്തി​ന്റെ​ ​നി​റ​മാ​ണെ​ന്നും​ ​ആ​‌​ർ​ക്കു​മ​ത് ​മാ​റ്റാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു. മു​ൻ​ ​ഗ​വ​ർ​ണ​റെ​ ​താ​ലോ​ലി​ക്കാ​നും​ ​ഇ​പ്പോ​ഴ​ത്തെ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ചു​വ​ന്ന​ ​പ​ര​വ​താ​നി​ ​വി​രി​ക്കാ​നും​ ​പോ​യ​വ​രാ​ണ് ​തി​രു​ത്താ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​യ​ത്.​ ​ഇ​പ്പോ​ൾ​ ​തെ​രു​വി​ൽ​ ​ന​ട​ക്കു​ന്ന​ത് ​നാ​ട​ക​മാ​ക​രു​ത്.​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​യു.​ഡി.​എ​ഫ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​ക​രി​ച്ച​പ്പോ​ൾ​ ​ഗ​വ​ർ​ണ​റെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ൾ​പ്പെ​ടെ​ ​സ്വീ​ക​രി​ച്ച​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​മാ​യ​ ​രാ​ജ്ഭ​വ​നെ​ ​രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്ക​രു​തെ​ന്ന​ ​നി​ല​പാ​ട് ​കോ​ൺ​ഗ്ര​സ് ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.. ക​ണ്ണൂ​ർ​ ​കാ​യ​ലോ​ട് ​ആ​ൾ​ക്കൂ​ട്ട​ ​വി​ചാ​ര​ണ​യെ​ ​തു​ട​ർ​ന്ന് ​യു​വ​തി​ ​ജീ​വ​നൊ​ടു​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​എ​ല്ലാ​ ​പ്ര​തി​ക​ളെ​യും​ ​പൊ​ലീ​സ് ​നി​യ​മ​ത്തി​നു​ ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ര​ണം.​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​രാ​തി​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.​ ​സം​ഘ​ട​ന​ക​ൾ​ ​അ​ണി​ക​ളെ​ ​ന​ല്ല​തി​നു​ ​വേ​ണ്ടി​ ​നി​ല​കൊ​ള്ളാ​ൻ​ ​പ​രി​ശീ​ലി​പ്പി​ക്ക​ണം.​ ​ആ​ർ​ക്കും​ ​നി​യ​മം​ ​കൈ​യി​ലെ​ടു​ക്കാ​ൻ​ ​അ​വ​കാ​ശ​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.