നിലമ്പൂരിൽ ഹി​ന്ദു, മുസ്ലിം ധ്രുവീകരണം​: വെള്ളാപ്പള്ളി​

Monday 23 June 2025 12:16 AM IST

കൊച്ചി: നിലമ്പൂരിൽ ശക്തമായ ഹിന്ദു, മുസ്ളീം ധ്രുവീകരണം സംഭവിച്ചിട്ടുണ്ടെന്നും പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ ജയപരാജയം നിർണയിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

മുസ്ലിങ്ങളുടെ ചി​ല പ്രവൃത്തി​കൾ ഹൈന്ദവ വി​കാരം ഉണർത്തി​യി​ട്ടുണ്ട്. അതുകൊണ്ട്

ബി​.ജെ.പി​ക്കാരുടെ ഉൾപ്പെടെ വോട്ടുകൾ ഹി​ന്ദുവായ ഇടതു സ്ഥാനാർത്ഥി എം.സ്വരാജി​ന്

കി​ട്ടും. കൂടുതൽ മുസ്ലിം വോട്ടുകൾ അൻവറി​നും ലഭി​ക്കാം. അൻവർ 25000 വോട്ടു പി​ടി​ച്ചാൽ യു.ഡി​.എഫിന്റെ സാദ്ധ്യത മങ്ങും. അത് സംഭവിച്ചില്ലെങ്കിൽ വലി​യ ഭൂരി​പക്ഷത്തോടെ യു.ഡി.എഫിന് വിജയം പ്രതീക്ഷിക്കാം. ബി​.ജെ.പി​ക്ക് പ്രതീക്ഷി​ക്കുന്ന വോട്ട് കി​ട്ടി​ല്ലെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.

യോഗത്തെ തകർക്കാൻ

സ്ഥാനമോഹികൾ

സ്ഥാനമോഹി​കളായ ചി​ല സമ്പന്നരുടെ ബലത്തി​ലാണ് എസ്.എൻ.ഡി​.പി​ യോഗത്തി​ലെ വി​മത ശക്തി​കളുടെ പ്രവർത്തനങ്ങളെന്നും, പ്രൊഫ.എം.കെ. സാനുവി​നെപ്പോലുളള ചി​ല

നി​ഷ്കളങ്കരായ സാഹി​ത്യകാരന്മാരെ മുൻനി​റുത്തി​ യോഗത്തെ റി​സീവർ ഭരണത്തി​ലാക്കി​ തളർത്താനും തകർക്കാനുമാണ് ശ്രമങ്ങളെന്നും വെള്ളാപ്പളളി​ പറഞ്ഞു. പ്രതി​സന്ധി​കൾ

നി​രവധി​യുണ്ടെങ്കി​ലും യോഗത്തി​ന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടായി​ട്ടി​ല്ല. കാലാകാലങ്ങളായി​ നടക്കേണ്ട തി​രഞ്ഞെടുപ്പുകൾ മുടങ്ങുന്നതി​നാൽ ചി​ട്ടയായ ഭരണം

ഈ ദുഷ്ട ശക്തി​കൾ മുടക്കുകയാണ്. ഇവരുടെ തന്ത്രങ്ങളൊന്നും ഫലി​ക്കാൻ

പോകുന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു.