വടക്കൻ ജില്ലകളിൽ മഴ തുടരും
Monday 23 June 2025 1:30 AM IST
തിരുവനന്തപുരം:കാലവർഷം സജീവമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ ആഴ്ച മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കേര തീരത്ത് കടലാക്രമണംരൂക്ഷമാകുന്ന സാഹചര്യമുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കണം.