എ​സ്.​ഡി.​പി​.ഐ മെമ്പർ​ഷി​പ്പ് ക്യാമ്പ​യിൻ ജൂ​ലായ് ഒന്ന് മു​തൽ 31 വ​രെ

Monday 23 June 2025 12:40 AM IST
എ​സ്​.ഡി.​പി​.ഐ മെമ്പ‌ർ​ഷി​പ്പ് ക്യാമ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്​ഘാ​ട​നം കൊ​ല്ലം ആ​ശ്രാ​മം യൂ​നു​സ് കൺ​വെൻ​ഷൻ സെന്ററിൽ സം​സ്ഥാ​ന പ്ര​സി​ഡന്റ് സി.​പി.​എ.ല​ത്തീ​ഫ് നിർ​വ​ഹിക്കുന്നു

കൊ​ല്ലം: എ​സ്​.ഡി.​പി​.ഐ മെമ്പ‌ർ​ഷി​പ്പ് ക്യാമ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്​ഘാ​ട​നം കൊ​ല്ലം ആ​ശ്രാ​മം യൂ​നു​സ് കൺ​വെൻ​ഷൻ സെന്ററിൽ സം​സ്ഥാ​ന പ്ര​സി​ഡന്റ് സി.​പി.​എ.ല​ത്തീ​ഫ് നിർ​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോൺ​സൺ ക​ണ്ട​ച്ചി​റ അ​ദ്ധ്യ​ക്ഷനായി. ദേ​ശീ​യ പ്ര​വർ​ത്ത​ക സ​മി​തി​യം​ഗം മൂ​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി, സം​സ്ഥാ​ന പ്ര​വർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ.കെ.സ​ലാ​ഹു​ദ്ദീൻ, വി.കെ.ഷൗ​ക്ക​ത്ത​ലി, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡന്റ് ല​ത്തീ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ് എ.കെ.ഷെ​രീ​ഫ്, ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ് കാ​ര്യ​റ, ജി​ല്ലാ ഓർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി വൈ.നി​സാർ, ജി​ല്ലാ ട്ര​ഷ​റർ നു​ജു​മു​ദ്ദീൻ അ​ഞ്ചു​മു​ക്ക്, കൊ​ല്ലം കോർ​പ്പ​റേ​ഷൻ കൗൺ​സി​ലർ കൃ​ഷ്‌​ണേ​ന്ദു, ത​സ്‌​നീം ബി​നോ​യ്, രാ​ഖി അ​ശോ​കൻ, ക​ണ്ണൻ പ​ട്ട​ത്താ​നം, ഷ​റാ​ഫ​ത്ത് മ​ല്ലം തു​ട​ങ്ങി​യ​വർ പങ്കെടുത്തു. ജൂ​ലായ് ഒ​ന്ന് മു​തൽ 31 വ​രെയാണ് ക്യാമ്പയിൻ.