സമുദ്രതീരത്തിൽ സംഗീത ദിനാചരണം
Monday 23 June 2025 12:41 AM IST
കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സംഗീത ദിനാചരണം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പിന്നണി ഗാനരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഗായിക ലതികയെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. പ്ളാക്കാട് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ്, ആർ.എം.ഷിബു, എൻ.ശ്രീകണ്ഠൻ നായർ, ഡോ.ആർ.ജയചന്ദ്രൻ, മധു തട്ടാമല, മാമ്പള്ളി ജി.ആർ.രഘുനാഥൻ, പ്രണവം ഷീലമധു, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.