വായന ദിനാചരണവും ആദരിക്കൽ ചടങ്ങും
Monday 23 June 2025 12:41 AM IST
പുത്തൂർ: വായന ദിനവുമായി ബന്ധപ്പെട്ട് മഹാത്മ റിസർച്ച് ലൈബ്രറിയിൽ വായന ദിനാചരണം നടന്നു. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നെല്ലിക്കുന്നം സുലോചന യോഗം ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പണം മോഷ്ടിച്ച അന്യസംസ്ഥാനക്കാരികളായ വനിതകളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കാൻ ധൈര്യം കാണിച്ച നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ശ്രീകുമാറിന് ചടങ്ങിൽ ധീരതയ്ക്കുള്ള സ്നേഹാദരം നൽകി ആദരിച്ചു. മഹാത്മ പ്രസിഡന്റ് പി. ഹരികുമാർ ആണ് ആദരം അർപ്പിച്ചത്.
കെ.ജി.റോയി അദ്ധ്യക്ഷനായി. കോശി കെ. ജോൺ, ഒ. രാജൻ, ഷിനു ജോസ്, ജോർജ്ജ് പണിക്കർ, വേണു അവണൂർ, കലയപുരം ശിവൻ പിള്ള, ഹരി കോടിയാട്ട്, രാജ്കുമാർ, എം.സുരേഷ്, സതീഷ് മോഹൻ, ഷംസുദ്ദീൻ, അജിത്, മോഹനൻ പിള്ള പീടികയിൽ, മോഹനൻ, റഷീദ് തുടങ്ങിയവർ സംസാരിച്ചു.