വന്മള ശാഖയിൽ പഠനോപകരണ വിതരണവും അനുമോദനവും
Monday 23 June 2025 12:42 AM IST
പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 4561-ാം നമ്പർ വന്മള ശാഖയുടെ അതിർത്തിയിലുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മലയാളത്തിന് ഒന്നാം റാങ്ക് നേടിയ എം.ഡി. ശ്രീകുട്ടിയെയും ചടങ്ങിൽ അനുമോദിച്ചു.
യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി.
ശാഖാ വൈസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി മനോജ് ഗോപി, യൂണിയൻ പ്രതിനിധി പ്രകാശ്, വനിതാസംഘം ശാഖാ പ്രസിഡന്റ് അനില സനൽ, വൈസ് പ്രസിഡന്റ് അംബുജാക്ഷി, സെക്രട്ടറി സൈമ സുനിൽ, യൂണിയൻ പ്രതിനിധി രാജി തുടങ്ങിയവർ സംസാരിച്ചു.