യു.ഡി.എഫിൽ ഷൗക്കത്തിനെ തോൽപ്പിക്കാൻ ക്രോസ് വോട്ട് നടന്നു : അൻവർ

Monday 23 June 2025 12:48 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന് വോട്ട് മറിച്ചുവെന്നാണ് ആരോപണം. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10,000ത്തോളം വോട്ടുകൾ ഇത്തരത്തിൽ നഷ്ടമായി. മണ്ഡലത്തിൽ ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നാണ് തനിക്ക് ഇക്കാര്യം മനസ്സിലായതെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യ മണിക്കൂറുകളിൽ വരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങൾ ആയിരിക്കുമെന്നും അതിൽ ആരും നിരാശരാകരുതെന്നും അദ്ദേഹം കുറിച്ചു.