മുൻ ഇംഗ്ളണ്ട് പേസ് ബൗളർ ഡേവിഡ് ലോറൻസ് അന്തരിച്ചു
Monday 23 June 2025 12:48 AM IST
ലണ്ടൻ : ഇംഗ്ളണ്ടിന്റെ മുൻ പേസ് ബൗളർ ഡേവിഡ് ലോറൻസ് അന്തരിച്ചു.61 വയസായിരുന്നു. 1988-92കാലയളവിൽ ഇംഗ്ളണ്ടിന് വേണ്ടി അഞ്ച് ടെസ്റ്റുകൾ കളിച്ചു. ഇംഗ്ളണ്ട് ടീമിൽ അംഗമായ ആദ്യ കറുത്തവർഗക്കാരനാണ്. ഗ്ളൗസസ്റ്റർ ഷെയർ കൗണ്ടിക്ക് വേണ്ടി 280 മത്സരങ്ങളിൽ നിന്ന് 625 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2022ൽ ഗ്ളൗസസ്റ്റർഷെയറിന്റെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റുമായി. മോട്ടോർ ന്യൂറോൺ ഡിസീസ് ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പരേതനോടുള്ള ആദരസൂചകമായി ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുമ്പ് താരങ്ങൾ മൗനപ്രാർത്ഥന നടത്തി.കറുത്ത ആംബാൻഡണിഞ്ഞാണ് കളിക്കാനിറങ്ങിയത്.