അപൂർവ നേട്ടവുമായി ആർ.ഐ.എം.സി നവജാത ശിശുവിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
Sunday 15 September 2019 12:11 AM IST
പത്തു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്‌ത്രക്രിയയിലൂടെയാണ് കരൾ വിജയകരമയി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്‌ടർമാർ മാറ്രിവച്ചത്. മുംബയ് സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ദഹനസംബന്ധ അസുഖത്തിന് ചികിത്സ തേടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയിൽ 'യൂറിയ സൈക്കിൾ ഡിസോർഡർ" എന്ന രോഗമാണെന്ന് കണ്ടെത്തി. തുടർന്നായിരുന്നു ശസ്‌ത്രക്രിയയെന്ന് ഡോ. നരേഷ് ഷൺമുഖം, ഡോ. ഇളംകുമരൻ കാളിയമൂർത്തി, ഡോ. മേട്ടു ശ്രീനിവാസ റെഡ്ഡി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.