സ്റ്റാർട്ടപ്പുകൾക്ക് സമ്മാന പദ്ധതിയുമായി കേന്ദ്രം
Monday 23 June 2025 1:07 AM IST
ന്യൂഡൽഹി: റൂഫ്ടോപ്പ് സോളാർ പദ്ധതി ഊർജ്ജിതമാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് 2.3 കോടിയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഈരംഗത്തെ വെല്ലുവിളികൾ കണ്ടെത്തുകയും മികച്ച പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കാണ് സമ്മാനം. ഒരു കോടി രൂപയാണ് ആദ്യസ്ഥാനം ലഭിക്കുന്ന സ്റ്റാർട്ടപ്പിന് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തിന് 50 ലക്ഷവും മൂന്നാം സ്ഥാനത്തിന് 30 ലക്ഷവും നൽകും. 5 ലക്ഷം രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളും നൽകും. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 20.