സംസ്ഥാന മാദ്ധ്യമ അവാർഡുകൾ
തിരുവനന്തപുരം: അച്ചടി മാദ്ധ്യമത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ നിലീന അത്തോളിക്കും വികസനോൻമുഖ റിപ്പോർട്ടിംഗിൽ വർഗീസ് സി. തോമസിനും 2023ലെ സംസ്ഥാന മാദ്ധ്യമ അവാർഡ് ലഭിച്ചു. ജഷീന എം ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ഫോട്ടോഗ്രാഫി വിഭാഗത്തിൽ സജീഷ് ശങ്കറും കാർട്ടൂൺ വിഭാഗത്തിൽ കെ.ടി.അബ്ദുൽ അനീസും അവാർഡിനർഹരായി.
ടി.വി ന്യൂസ് റിപ്പോർട്ടിംഗിൽ വി.എ. ഗിരീഷിനും സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗിൽ ബി.എൽ. അരുണിനുമാണ് അവാർഡ്.
ടി.വി അഭിമുഖത്തിൽ അനൂപ് ബി.എസിനാണ് അവാർഡ്. ഉൻമേഷ് ശിവരാമനാണ് ടി.വി ന്യൂസ് പ്രസന്റർ അവാർഡ്. ന്യൂസ് ക്യാമറ അവാർഡ് എസ്. ശരത്തിനാണ്. അഭിലാഷ് വി. പ്രത്യേക ജൂറിപരാമർശം നേടി. ടി.വി ന്യൂസ് എഡിറ്റിംഗിൽ ആർ. സതീഷ് ചന്ദ്രൻ അവാർഡിനർഹനായി. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സംസ്ഥാന മാദ്ധ്യമ പുരസ്‌കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ലഭിക്കും.