യോഗാദിനം ആചരിച്ചു

Monday 23 June 2025 2:10 AM IST

വളാഞ്ചേരി: അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു. സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർ സിദ്ധിഖ് ഹാജി, മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത്, ഡോ.ബിന്ദു എന്നിവർ സംസാരിച്ചു. യോഗാചാര്യൻ ഉണ്ണിക്കൃഷ്ണൻ യോഗ ക്ളാസെടുത്തു. യോഗ ഇൻസ്ട്രക്ടർ പ്രീതി,ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ പി.ജോർജ്, വെസ്റ്റേൺ പ്രഭാകരൻ, ഹമീദ് പാണ്ടികശാല, മുരളി, ഗഫൂർ, സിന്ധു, അനിത തുടങ്ങിയവർ സംബന്ധിച്ചു.