യുദ്ധവിരുദ്ധ റാലി
Monday 23 June 2025 2:11 AM IST
മലപ്പുറം : പശ്ചിമേഷ്യയിൽ യുദ്ധം വ്യാപകമാകുന്ന സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ റാലിയും മാനവ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. പരിഷത്ത് ഭവനിൽ നിന്നാരംഭിച്ച റാലിക്ക് ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി , വൈസ് പ്രസിഡന്റ് എൻ. സ്മിത, എം.എസ്. മോഹനൻ, വി.കെ.ജയ് സോമനാഥ്, വി.ആർ. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
കോട്ടപ്പടിയിൽ ചേർന്ന മാനവ ഐക്യദാർഢ്യ സദസിൽ എം.എസ്. മോഹനൻ യുദ്ധവിരുദ്ധ സന്ദേശം കൈമാറി. സിനിമാ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള, സുനിൽ പെഴുങ്കാട്, സി.പി.സുഭാഷ് എന്നിവർ പങ്കെടുത്തു. യുദ്ധവിരുദ്ധ ഗാനാലാപനങ്ങളും യുദ്ധ വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു.