മോഹൻലാൽ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി
Tuesday 24 June 2025 1:28 AM IST
തൃപ്രയാർ: നടൻ മോഹൻലാൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ലാൽ ക്ഷേത്രത്തിലെത്തിയത്. തിരുനടയിൽ അമ്പും വില്ലും സമർപ്പിച്ചു. മീനൂട്ട്, അവിൽ നിവേദ്യം വഴിപാടുകൾ സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങി ഉപദേവന്മാരെ തൊഴുതാണ് മടങ്ങിയത്. തൃപ്രയാർ തേവരുടെ ഫോട്ടോയും ചാർത്തിയ കളഭവും ക്ഷേത്ര ഐതിഹ്യം വിവരിക്കുന്ന പുസ്തകവും ലാലിന് ദേവസ്വം മാനേജർ മനോജ് കെ.നായർ നൽകി.