അൻവൻ ഒപ്പമുണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടന്നേനെ: രമേശ് ചെന്നിത്തല

Tuesday 24 June 2025 1:34 AM IST

തിരുവനന്തപുരം: പി.വി.അൻവറിനെ ഒപ്പം കൂട്ടിയിരുന്നെങ്കിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും കുഞ്ഞാലിക്കുട്ടിയും പി.വി.അൻവറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. യു.ഡി.എഫ് എല്ലാക്കാലത്തും സി.പി.എമ്മിനെതിരെ നിലപാട് സ്വീകരിച്ചവരെ കൂടെക്കൂട്ടിയിട്ടുണ്ട്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. രണ്ടുതവണ എൽ.ഡി.എഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടൻ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ചെന്നിത്തല പറഞ്ഞു.