പ്രതിഭകളെ അനുമോദിച്ചു

Tuesday 24 June 2025 12:20 AM IST
ബി.ജെ.പി സംഘടിപ്പിച്ച അനുമോദന സായാഹ്നം അഡ്വ.വി.പി ശ്രീ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ബി.ജെ പി എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം സംസ്ഥാന വക്താവ് അഡ്വ. വി.പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം അദ്ധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്ആർ ജയ്കിഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ വൈശാഖ്, കെ.എം രാധാകൃഷ്ണൻ, ടി ഗംഗാധരൻ , എം.എം ശശി , ആർ സത്യഭാമ , ടി അനൂപ്, സതീശൻ കുനിയിൽ, വി.ടി രമേശൻ എന്നിവർ പ്രസംഗിച്ചു