നെൽവിത്ത് വിതരണം

Tuesday 24 June 2025 1:29 AM IST
പൊൽപ്പുള്ളിയിൽ കൃഷിഭവൻ മുഖേന നടത്തിയ സൗജന്യ നെൽ വിത്തു വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ നിർവ്വഹിക്കുന്നു.

ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ ഞാറ്റടിയും മറ്റും മുങ്ങി നശിച്ച നെൽ കർഷകർക്ക് വീണ്ടും കൃഷിയിറക്കാൻ കൃഷി ഭവന്റെ നേതൃത്വത്തിൽ സൗജന്യമായി നെൽവിത്ത് വിതരണം ചെയ്തു. പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലിബി ആന്റണി, കൃഷി അസിസ്റ്റന്റുമാരായ പ്രിത, ഷീല എന്നിവർ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളും കർഷകരും പരിപാടിയിൽ പങ്കെടുത്തു. കനത്ത മഴയിൽ പഞ്ചായത്തിൽ ഏക്കർ കണക്കിന് ഞാറ്റടികൾ മുങ്ങി നശിച്ചിരുന്നു.