അദ്ധ്യാപക ഒഴിവ്

Tuesday 24 June 2025 1:33 AM IST
teacher

പാലക്കാട്: ചിറ്റൂർ ഗവ. കോളേജിൽ കെമിസ്ട്രി(1), ബോട്ടണി(2) വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ജൂലായ് ഏഴിന് രാവിലെ 10.30ന് കെമിസ്ട്രി അദ്ധ്യാപക ഒഴിവിലേക്കും ജൂലായ് 11ന് രാവിലെ 10.30ന് ബോട്ടണി അദ്ധ്യാപക ഒഴിവിലേക്കും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ എത്തണം. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജിക്ക് 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. ഫോൺ: 8078042347