യൂണിഫോം വിതരണം

Tuesday 24 June 2025 1:35 AM IST
കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ നിർവഹിക്കുന്നു.

കൊടുവായൂർ: പഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങൾക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ, ഹെൽത്ത് ഇൻഷ്വറൻസ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.ആറുമുഖൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌പേഴ്സൺന്മാരായ പി.എൻ.ശബരീശൻ, മഞ്ജു സച്ചിദാനന്ദൻ, പി.ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ കാജാ ഹുസൈൻ, പി.ആർ.സുനിൽ, എൻ.അബ്ബാസ്, കെ.മണികണ്ഠൻ, കെ.രാജൻ, എ.മുരളീധരൻ, കെ.കുമാരി, രമേശ്, സി.പി.സംഗീത, പ്രജീഷ സുരേഷ്, ഇന്ദിര രവീന്ദ്രൻ, ഗീത ആറുമുഖൻ, കെ.ഷീല, സെക്രട്ടറി ഇൻ ചാർജ് വി.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.