മാസ്‌ക് യോഗം
Tuesday 24 June 2025 12:48 AM IST
മലപ്പുറം: ഓട്ടോ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് മലപ്പുറം ഓട്ടോ സൗഹൃദ കൂട്ടായ്മ (മാസ്‌ക്) സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന യോഗത്തിൽ ഈ വർഷം എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമീൻ മൊറയൂർ അദ്ധ്യക്ഷത വഹിച്ചു. ഷമീർ മലപ്പുറം, ഷാജഹാൻ കാരക്കുന്ന്, പ്രദീഷ് നിലമ്പൂർ, ജംഷീർ കാവിലക്കാട്, ബാബു അയ്ലക്കാട്, മുസ്തഫ കൊട്ടപ്പുറം എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് സെക്രട്ടറി സലാം മങ്കട സ്വാഗതവും ജാബിർ ചെമ്മാട് നന്ദിയും പറഞ്ഞു .