കോൺവൊക്കേഷൻ
Tuesday 24 June 2025 12:53 AM IST
വണ്ടൂർ : സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-25 വർഷത്തെ ബിരുദധാരികൾക്കായി കോൺവൊക്കേഷൻ സംഘടിപ്പിച്ചു. സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എം. ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രസിഡന്റ് പാപ്പറ്റ കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.ടി പാലക്കാട് ഗവേഷണ വിഭാഗം ഡീൻ പ്രൊഫ: ശാന്തകുമാർ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം.എ. സർഫറാസ് നവാസ്, മാനേജർ ഇ. അബ്ദുൽ റസാഖ്, സെക്രട്ടറി ഷരീഫ് തുറക്കൽ, ഡയറക്ടർ കെ.ടി അബ്ദുള്ളകുട്ടി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. അബ്ദുൽ അസീസ്, ഐ.ക്യു.എ.സി കോഡിനേറ്റർ എൻ. നടാഷ, പി.ടി.എ വൈസ് പ്രസിഡന്റ് ബഷീർ, സ്റ്റാഫ് സെക്രട്ടറി റിഫിൻ ടി. സജീവ്, സുമയ്യ സുനിൽ എന്നിവർ പങ്കെടുത്തു.