ഫുഡ്ക്രാഫ്റ്റിൽ സീറ്റ് ഒഴിവ്
Tuesday 24 June 2025 1:20 AM IST
കൊച്ചി: ടൂറിസം വകുപ്പിനD കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിൽ സീറ്റൊഴിവ്. ഫുഡ് പ്രൊഡക്‌ഷനിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ്, ബേക്കറി ആൻഡ് കൺഫെക്‌ഷനറി വിഭാഗത്തിൽ കുശവ, കുഡുംബി, എസ്.ടി വിഭാഗത്തിൽ ഓരോ സീറ്റ് എന്നിങ്ങനെയാണ് ഒഴിവുള്ളത്. അക്കോമഡേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, കാനിംഗ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലും ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0484-2558385, 2963385, 9188133492.