കാറ്ററിംഗ് അസോസിയേഷൻ സമരത്തിലേക്ക്
Tuesday 24 June 2025 1:22 AM IST
തോപ്പുംപടി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സമരത്തിന്. സമരത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് തോപ്പുംപടി ഹാറിയറ്റ് ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എറണാകുളം - വരാപ്പുഴ നോർത്ത് പറവൂർ മേഖലകളിലെ പര്യടനത്തിനുശേഷം ഗോതുരുത്തിൽ സമാപിക്കും. വ്യാഴാഴ്ച മേഖല ജാഥ അങ്കമാലിയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 8ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നിർത്തുമെന്ന് ഭാരവാഹികളായ വി. കെ. വർഗീസ്, സുനിൽ ഡാനിയൽ, ഫ്രഡ്‌ഡി അൽമേട, ആൻസൺ റൊസാരിയോ, ജിബി പീറ്റർ എന്നിവർ അറിയിച്ചു.