'കരുതലു'മായി വൈ.എം.സി.എ
Tuesday 24 June 2025 12:19 AM IST
കൊച്ചി: കരുതൽ പദ്ധതിയുടെ ഭാഗമായി ലിസി ആശുപത്രിക്ക് എറണാകുളം വൈ.എം.സി.എ സൗജന്യമായി ഡയാലിസിസ് മെഷീനുകൾ നൽകി. പ്രതിവർഷം 1000 പേർക്ക് സൗജന്യമായി ഡയാലിസിസ് നടത്താം. കളക്ടർ എൻ. എസ്. കെ. ഉമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ വൈ.എം.സി.എ. പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തൊട്ടി ആദരിച്ചു. നിർദ്ധന രോഗികൾക്ക് സൗജന്യമായി പല്ല് സെറ്റുകൾ വയ്ക്കാനുള്ള ധാരണാപത്രത്തിൽ മാർ ബസേലിയസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ ഒപ്പുവച്ചു. വി. എബ്രഹാം സൈമൺ, മാത്യു മുണ്ടാട്ട്, ഡോ. ബിജിത് ജോർജ് എബ്രഹാം, ഷോൺ ജെഫ് ക്രിസ്റ്റഫർ, ആന്റോ ജോസഫ്, സജി എബ്രഹാം എന്നിവർ സംസാരിച്ചു.