സിനിമാ കോൺക്ലേവിന് ഒടുവിൽ തീയതിയായി,​ ആഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Monday 23 June 2025 9:25 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സി​നി​മാ​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​സി​നി​മാ​ ​കോ​ൺ​ക്ലേ​വ് ആഗസ്റ്റ് ​ 2,3​തീ​യ​തി​ക​ളി​ൽ​ ​ തിരുവനന്തപുരത്ത് നടക്കും. നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യ​ത്തി​ലെ​ ​ശ​ങ്ക​ര​ ​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​ഹാ​ളി​ൽ​ ​കേ​ര​ള​ ​ഫി​ലിം​ ​പോ​ളി​സി​ ​കോ​ൺ​ക്ലേ​വ് ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നം.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ചി​ല​ഭാ​ഗ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​സി​നി​മാ​ ​കോ​ൺ​ക്ലേ​വ് ​സ​ജീ​വ​ ​ച​ർ​ച്ച​യാ​യ​ത്.​ ​സാ​സ്കാ​രി​ക​ ​വ​കു​പ്പ് ​കൊ​ച്ചി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​‌​ർ​ 23​ന് ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ ​കോ​ൺ​ക്ലേ​വ് ​ആ​ദ്യം​ ​മാ​റ്റി​ ​വ​ച്ച​ത് ​ഗോ​വ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​പേ​രി​ലാ​യി​രു​ന്നു. ഹേ​മ​ക​മ്മി​റ്റി​ ​ശു​പാ​ർ​ശ​കൂ​ടി​ ​പ​രി​ഗ​ണി​ച്ച് ​ര​ണ്ടു​മാ​സ​ത്തി​ന​കം​ ​സി​നി​മാ​ ​ന​യ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​നി​ർ​ദേ​ശി​ച്ച് 2023​ ​ജൂ​ലാ​യി​ലാ​ണ് ​ഷാ​ജി​ ​എ​ൻ.​ക​രു​ൺ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​സ​മി​തി​യെ​ ​നി​ശ്ച​യി​ച്ച​ത്.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​ഷാ​ജി​ ​എ​ൻ.​ക​രു​ൺ​ ​സി​നി​മാ​ ​ന​യ​ത്തി​ന്റെ​ ​ക​ര​ടും​ ​സ​മ​‌​ർ​പ്പി​ച്ചി​രു​ന്നു.

സി​നി​മാ​ന​യം​ ​രൂ​പീ​ക​രി​ച്ച​ 17​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ​മ​ന്ത്രാ​ല​യം,​ ​കേ​ന്ദ്ര​ ​സാം​സ്‌​കാ​രി​ക​ടൂ​റി​സം​ ​മ​ന്ത്രാ​ല​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​അ​ന്താ​രാ​ഷ്ട്ര​-​ ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​വ​ർ,​ ​തൊ​ഴി​ൽ​നി​യ​മ​ ​രം​ഗ​ങ്ങ​ളി​ലെ​ ​വി​ദ​ഗ്ദ്ധ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​സി​നി​മാ​ന​യ​ത്തി​ന്റെ​ ​ക​ര​ടു​രൂ​പം​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.