യുവജന സംഗമം സംഘടിപ്പിക്കും
Tuesday 24 June 2025 12:02 AM IST
വടകര : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവജനസംഗമം ജൂലായ് 12 ന് വില്ലാപ്പള്ളിയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, അഡ്വ.കെ.പി ബിനൂപ്, എൻ അനുശ്രീ, കെ.പി പവിത്രൻ , ടി സുരേഷ്, നിമിഷ എൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ.എം വിമല, ചന്ദ്രൻ പുതുക്കുടി, എം ടി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.കെ ബിജിത്ത് ലാൽ ( കൺവീനർ), എൻ.എം രാജീവൻ (ചെയർമാൻ, പി.കെ നികേഷ് ( ട്രഷറർ).