ഒളിമ്പിക് ദിനാചരണം
Tuesday 24 June 2025 12:30 AM IST
കോഴിക്കോട് : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോർട്സ് കൗൺസിലും ചേർന്ന് മാനാഞ്ചിറ സ്‌ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദീപശിഖ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ടി ജോസഫ്, ടൗൺ എ.സി.പിയും വോളിബോൾ താരവുമായ ടി.കെ അഷ്റഫ് എന്നിവർക്ക് മന്ത്രി കൈമാറി.
സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. റോയ് ജോൺ ഒളിമ്പിക് ദിന സന്ദേശം നൽകി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി സത്യൻ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, കെ ജെ മത്തായി, സൂര്യനാരായണൻ, സി.ശശിധരൻ, കെ.കെ മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു.