യോഗ ക്യാമ്പ് സംഘടിപ്പിച്ചു
Tuesday 24 June 2025 12:34 AM IST
രാമനാട്ടുകര: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജ് റോഡ് റസിഡൻസ് അസോസിയേഷന്റെയും രാമനാട്ടുകര ഡോക്ടർ ലാൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ക്യാമ്പും പ്രഥമ ശുശ്രൂഷ ക്ലാസും നടത്തി. രാമനാട്ടുകര നഗരസഭ ചെയർ പേഴ്സൺ വി.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. ഡോ. ലാൽസ് ചീഫ് കൺസൾട്ടന്റ് ഡോ.പി.മനോഹർലാൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.യമുന മുഖ്യാതിഥിയായി. ഡോ. അർച്ചിത് ലാൽ, ഷിമി രാമദാസ് എന്നിവർ ക്ലാസെടുത്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. നഗരസഭാ കൗൺസിലർമാരായ ബുഷ്റ റഫീഖ്, ആർ.കെ. റീന , റെയ്സ് ജനറൽ സെക്രട്ടറി കെ.പ്രേമദാസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം. അജ്മൽ ഉസ്മാൻ പാഞ്ചാള, ബി. സി.അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.