ടു മില്യൺ പ്ലഡ്ജ് കലാജാഥ

Tuesday 24 June 2025 12:02 AM IST
ടു മില്യൺ പ്ലഡ്ജിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര കലാജാഥക്ക് സിവിൽ സ്‌റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ ഫാറൂഖ് കോളേജിലേ എൻഎസ്എസ് വോളന്റിയർമാർ ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നു

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യൺ പ്ലഡ്ജി'ന്റെ പ്രചാരണാർത്ഥം വാഹന കലാജാഥ സംഘടിപ്പിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അംബിക മംഗലത്ത്, ധനേഷ് ലാൽ, എൻ എം വിമല, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദൻ, സൗദ, അയ്യൂബ് ഖാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് സെൽവരത്നം, വിമൺ ഫെസിലിറ്റേറ്റർ അഞ്ജന എന്നിവർ നേതൃത്വം നൽകി. ഫാറൂഖ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കലാജാഥയിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.