മണ്ണെണ്ണ വിതരണം ഭാഗികമായി പുനരാരംഭിച്ചു

Tuesday 24 June 2025 12:00 AM IST

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വിതരണം ഭാഗികമായി പുനരാരംഭിച്ചു. മൊത്ത വ്യാപാരികൾ എണ്ണ കമ്പനിയിൽ നിന്നും മണ്ണെണ്ണ ഏറ്റെടുത്ത് ഡിപ്പോകളിലെത്തിച്ചു. റേഷൻകടക്കാർ മണ്ണെണ്ണ വിതരണവും ആരംഭിച്ചു. കടകളിൽ ഒന്നരവർഷം മുമ്പ് മിച്ചംവന്ന മണ്ണെണ്ണയാണ് ശനിയാഴ്ച കടകളിലെത്തിയവർക്ക് ചില റേഷൻ വ്യാപാരികൾ നൽകിയത്. വിതരണം ശനിയാഴ്ച ആരംഭിക്കുമെന്നായിരുന്നു ജി.ആർ.അനിൽ അറിയിച്ചിരുന്നത്.

ചില റേഷൻകടയുടമകൾ മണ്ണെണ്ണ വിതരണത്തിൽ നിന്നുവിട്ടു നിൽക്കുകയാണ്. വ്യാപാര സംഘടനകൾ ഇന്ന് യോഗം കൂടി അന്തിമ തീരുമാനമെടുക്കും. 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേക്ക് 5676 കിലോ.ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിനനുവദിച്ചത്.

സേ​വ​ന​ ​നി​ര​ക്ക് ​ക​രാ​ർ: അ​ക്ഷ​യ​ ​സം​രം​ഭ​ക​രു​ടെ നി​വേ​ദ​നം​ ​പ​രി​ഗ​ണി​ക്ക​ണം

കൊ​ച്ചി​:​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​സേ​വ​ന​ ​നി​ര​ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​പു​തി​യ​ ​ക​രാ​ർ​ ​അ​ന്തി​മ​മാ​ക്കും​ ​മു​മ്പ് ​സം​രം​ഭ​ക​രു​ടെ​ ​നി​വേ​ദ​നം​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ഓ​ൾ​ ​കേ​ര​ള​ ​അ​ക്ഷ​യ​ ​എ​ന്റ​ർ​പ്ര​ണേ​ഴ്സ് ​കോ​ൺ​ഫെ​ഡെ​റേ​ഷ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​ത​ർ​പ്പാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷി​ന്റെ​ ​ഉ​ത്ത​ര​വ്. പു​തി​യ​ ​ക​രാ​ർ​ ​ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും​ ​വ്യ​വ​സ്ഥ​ക​ൾ​ ​ത​ങ്ങ​ൾ​ക്ക് ​അ​ജ​‌്ഞാ​ത​മാ​ണെ​ന്നും​ ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​ത് ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ​നീ​ക്ക​മെ​ന്നും​ ​വാ​ദി​ച്ചു.​ ​അ​തേ​സ​മ​യം,​ ​ക​രാ​ർ​ ​നി​ല​വി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ത​ട​സ​മാ​കി​ല്ലെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.

നി​കു​തി​ ​കു​ടി​ശി​ക​ ​തീ​ർ​പ്പാ​ക്ക​ൽ​ ​ആ​നു​കൂ​ല്യം​ 30​ന് ​അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​വ​ർ​ഷ​ങ്ങ​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​നി​കു​തി​ ​കു​ടി​ശി​ക​യും​ ​ജി.​എ​സ്.​ടി​ ​കു​ടി​ശി​ക​യും​ ​ഇ​ള​വു​ക​ളോ​ടെ​ ​ഒ​റ്റ​ത്ത​വ​ണ​ ​അ​ട​ച്ച് ​തീ​ർ​പ്പാ​ക്കാ​നാ​യി​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​ആം​ന​സ്റ്റി​ 2025​ന്റെ​ ​കാ​ലാ​വ​ധി​ ​ജൂ​ൺ​ 30​ന് ​അ​വ​സാ​നി​ക്കും.​നി​കു​തി​ ​കു​ടി​ശി​ക​യ്ക്ക് ​പു​റ​മെ​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​ഫ്ള​ഡ് ​സെ​സ്,​ബാ​റു​ട​മ​ക​ൾ​ക്ക് ​ടേ​ണോ​വ​ർ​ ​ടാ​ക്സ് ​കു​ടി​ശി​ക​എ​ന്നി​വ​യും​ ​തീ​ർ​പ്പാ​ക്കാം.​ബ​ന്ധ​പ്പെ​ട്ട​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ഇ​ള​വു​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ബാ​ക്കി​ ​തു​ക​ ​അ​ട​ച്ച​ശേ​ഷം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചാ​ൽ​ ​നി​കു​തി​ ​കു​ടി​ശി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​താ​യി​ ​അ​റി​യി​പ്പ് ​കി​ട്ടും.