നവശക്തി അർച്ചനയും ഹോമവും
Tuesday 24 June 2025 12:42 AM IST
റാന്നി : അങ്ങാടി പേട്ട ധർമ്മ ശാസ്താക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടന്നു. ശാസ്താവിന്റെ യൗവന അവസ്ഥയെ സങ്കൽപ്പിച്ചിട്ടുള്ള അർച്ചനയും ഹോമവുമാണ് നടന്നത്. 108 ശാസ്താക്ഷേത്രങ്ങളിൽ വച്ച് കാരണവത്വം സൂചിപ്പിക്കുന്ന സ്ഥാനമാണ് അങ്ങാടി പേട്ട ധർമ്മ ക്ഷേത്രത്തിനുള്ളത്. നവശക്തി അർച്ചനയുടെയും ഹോമത്തിന്റെയും ഭദ്രദീപം എ.എസ്.ഐ കൃഷ്ണൻകുട്ടി തെളിയിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച പൂജയും ഹോമവും പ്രസാദ വിതരണത്തോടുകൂടി സമാപിച്ചു.