ചാക്കമാർ മഹാസഭ

Tuesday 24 June 2025 12:44 AM IST

കോഴഞ്ചേരി : അടിസ്ഥാന വർഗങ്ങൾക്ക് സാമൂഹ്യ നീതി ഉറപ്പുവരുത്താനുള്ള ആധാരശിലയായി ജാതി സെൻസസ് മാറണമെന്ന് അഖില കേരള ചാക്കമാർ മഹാസഭ ആവശ്യപ്പെട്ടു. യോഗത്തിൽ പത്താംക്ലാസ്, പ്ലസ്ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ആർ.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി കെ.ആർ.രാജു, എം.ആർ.ബാബുരാജ്, ട്രഷറാർ കെ.കെ.രാജൻ, സംസ്ഥാന സമാജം സെക്രട്ടറി അശ്വതി വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.