ആദായ നികുതി ഏർപ്പെടുത്താനൊരുങ്ങി ഒമാൻ

Tuesday 24 June 2025 12:51 AM IST

വരുമാനത്തിന് നികുതി ഈടാക്കുന്ന ആദ്യ ഗൾഫ് രാജ്യമാകും

ദുബായ്: വരുമാനത്തിന് മേൽ നികുതി ഏർപ്പെടുത്തി എണ്ണ ആശ്രയത്വം കുറയ്ക്കാൻ ഒമാൻ ഒരുങ്ങുന്നു. ആദ്യമായാണ് ആറ് രാജ്യങ്ങളടങ്ങിയ ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ(ജി.സി.സി) ഒരംഗം ആദായ നികുതി വാങ്ങാൻ തീരുമാനിക്കുന്നത്. 2028 മുതൽ 42,000 റിയാലിൽ അധികം വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കാനാണ് ഒമാൻ തീരുമാനിച്ചത്. ഉയർന്ന വരുമാനമുളള ഒരു ശതമാനം അതിസമ്പന്നരെ മാത്രമേ പുതിയ നീക്കം ബാധിക്കൂവെന്നും വിലയിരുത്തുന്നു. എണ്ണയിൽ നിന്നുള്ള വരുമാനത്തിൽ മാത്രം മുന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിൽ.

സൗദി അറേബ്യയും ബഹറിനും ഒഴികെയുള്ള രാജ്യങ്ങൾ മിച്ച ബഡ്ജറ്റിലാണ് നിലവിൽ നീങ്ങുന്നതെങ്കിലും അധിക കാലം എണ്ണയിലെ വരുമാനം കൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ലെന്ന് എ.ഡി.ബി അടക്കമുള്ള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.