അങ്ങാടിക്കൽ എസ്.എൻ .വി എച്ച്. എസ്. എസിൽ എന്റെ കൗമുദി

Tuesday 24 June 2025 12:53 AM IST

അങ്ങാടിക്കൽ :കേരളകൗമുദി ദിനപത്രം നാടിന്റെ അഭിമാനമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .അങ്ങാടിക്കൽ എസ്. എൻ .വി. എച്ച് .എസ് .എസിൽ എന്റെ കൗമുദി പദ്ധതിയും വായന ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഭ്രാന്താലയമായിരുന്ന ഈ നാടിനെ മാറ്റിമറിക്കുന്നതിൽ വിപ്ലവകരമായ പങ്കു വഹിച്ച പത്രമാണ് കേരളകൗമുദി .കുട്ടികളിലും മുതിർന്നവരിലും വായന അന്യമാകുകയാണ് .പത്രംവായിക്കുന്നവരുടെ എണ്ണം കുറയുന്നു .നല്ല അറിവുകൾ ലഭിക്കുവാൻ പരന്ന വായന ഉണ്ടാവണം .അറിവുണ്ടാകാൻ ഏറ്റവും നല്ല ഉപാധിയാണ് അച്ചടി മാദ്ധ്യമങ്ങൾ .പ്രത്യേകിച്ചു പത്ര മാദ്ധ്യമങ്ങൾ .കുട്ടികളുടെ പത്ര വായനയെ പരിപോഷിപ്പിക്കുവാൻ അദ്ധ്യാപകർ ശ്രദ്ധിക്കണമെന്നും ക്ലാസ് റൂമുകളിൽ പത്ര വായന പതിവാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ .ആർ .ബി. രാജീവ്‌ കുമാർ, വാർഡ് മെമ്പർ ജിതേഷ് കുമാർ, പത്രം സ്പോൺസർ ചെയ്ത ഉദയൻ പുതുശേരിൽ,അദ്ധ്യാപകരായിരുന്ന ബി.മിനി,​ അജിതകുമാരി,​ കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി എൽ അഭിലാഷ്,സീനിയർ പ്രതിനിധി സി .വി .ചന്ദ്രൻ, അടൂർ ലേഖകൻ ശരത് ഏഴംകുളം, പ്രഭാഷകൻ കെ.എൻ.ശ്രീകുമാർ, മാനേജർ രാജൻ ഡി. ബോസ്, പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, സ്കൂൾ ഹെഡ്മിസ്ട്രസ് ദയ രാജ്, സ്റ്റാഫ് സെക്രട്ടറി ഡി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.