ബാലസംഘം യൂണിറ്റ് സമ്മേളനം
Tuesday 24 June 2025 12:58 AM IST
ചിറ്റാർ : ബാലസംഘം മണക്കയം യൂണിറ്റ് സമ്മേളനം മൂക്കപ്പാറയിൽ നടന്നു.
ഭാരവാഹികളായി സനിത സന്തോഷ് (സെക്രട്ടറി), അലീഫ് ഷാബു (പ്രസിഡന്റ്), വൈഷ്ണവ് (വൈസ് പ്രസിഡന്റ്) , വിഗ്നേഷ് ബിനു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കെ.എ.ഷെരീഫ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. മനോജ്, സന്തോഷ്, ബിജിത, അനിത, ഷംന, പഞ്ചായത്തംഗം നിഷ് അഭിലാഷ് എന്നിവർ പങ്കെടുത്തു. ബാലസംഘം ചിറ്റാർ മേഖല സമ്മേളനം 29ന് രാവിലെ 9.30ന് ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.