റൂഡിഗർക്ക് നേരേ വംശീയ അധിക്ഷപം
Monday 23 June 2025 11:53 PM IST
അറ്റ്‌ലാന്റ : ക്ളബ് കോകകപ്പിൽ മെക്സിക്കൻ ക്ളബ് പചുകയ്ക്ക് എതിരെ നടന്ന മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ താരം അന്റോണിയോ റൂഡിഗർ വംശീയ അധിക്ഷേപത്തിന് വിധേയനായതായി കോച്ച് സാബി അലോൺസോയുടെ വെളിപ്പെടുത്തൽ. ഫൈനൽ വിസിലിന് മുമ്പ് പചുകയുടെ ഗുസ്താവോ കബ്രാലാണ് വംശീയ അധിക്ഷേപം നടത്തിയത്. ഇതേപ്പറ്റി റഫറിയോട് റൂഡിഗർ പരാതി പറഞ്ഞതായും അലോൺസോ അറിയിച്ചു. എന്നാൽ താൻ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കബ്രാൽ പറഞ്ഞു.